കടുത്ത ചൂട് : ഉച്ചസമയത്തെ ജോലിക്ക് നിയന്ത്രണം

heat

കടുത്ത ചൂടില്‍ സൂര്യാതപം ഒഴിവാക്കാന്‍ വെയിലേറ്റ് ജോലി ചെയ്യുന്നവർക്ക് ഉച്ചസമയത്തെ ജോലിക്ക് നിയന്ത്രണംവേണമെന്ന നിര്‍ദ്ദേശവുമായി ലേബര്‍ കമ്മീഷണര്‍. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്നാണ് കമ്മീഷണറുടെ നിര്‍ദ്ദേശം.തൊഴിലിടങ്ങളില്‍ ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശനമായി പരിശോധിക്കും. എട്ട് മണിക്കൂര്‍ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ എന്ന രീതിയില്‍ പുനക്രമീകരിക്കണം.

ഇതോടെ ജോലിസമയം രണ്ട് ഘട്ടങ്ങളാകും. രാവിലെ ഏഴ് മുതല്‍ 12 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെയാണ്. 1958-ലെ കേരള മിനിമം വേജസ് ആക്ട് 24(3) പ്രകാരമാണ് നിര്‍ദ്ദേശം. ഏപ്രില്‍ 30 വരെയാണ് പുതിയ ക്രമീകരണം. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Categories: LATEST NEWS