DCBOOKS
Malayalam News Literature Website

സുകുമാര്‍ അഴീക്കോട് സ്മൃതിയും നോവല്‍ ചര്‍ച്ചയും ജനുവരി 19-ന്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യവിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനുമായ സുകുമാര്‍ അഴീക്കോടിന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ സുകുമാര്‍ അഴീക്കോട് സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജനുവരി 19-ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ചു നടക്കുന്ന സ്മൃതിപ്രഭാഷണം ദാമോദര്‍ പ്രസാദ് നിര്‍വ്വഹിക്കും. വിശുദ്ധത എന്ന പരികല്പനയും ആധുനികതാ ബോധവും എന്നതാണ് വിഷയം.

അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കണക്കൂര്‍ ആര്‍. സുരേഷ് കുമാറിന്റെ ഗോമന്തകം എന്ന നോവലിനെക്കുറിച്ചുള്ള പുസ്തകചര്‍ച്ചയുണ്ടാകും. പ്രൊഫ.എം.ഹരിദാസ്, ഡോ. ജോയ് പോള്‍, കണക്കൂര്‍ ആര്‍.സുരേഷ്‌കുമാര്‍, ഡോ.കെ.എസ്.അഖില എന്നിവര്‍ പങ്കെടുക്കും.

Comments are closed.