സുഗതകുമാരിയുടെ കുടത്തിലെ കടല്‍ ഇന്ന് പ്രകാശനം ചെയ്യും
ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് എട്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും
സുഗതകുമാരിയുടെ കുടത്തിലെ കടല്‍ , തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ , അബ്ദുള്‍ സലാമിന്റെ പൂവു തരാമെന്നേറ്റ വസന്തമേ, സംപ്രീതയുടെ നീറ്റെഴുത്ത്, ഗിരിജ പി.പാതേക്കരയുടെ പെണ്‍പിറവി, വിമീഷ് മണിയൂരിന്റെ ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍ ,എം.ആര്‍ അനില്‍ കുമാറിന്റെ ഇംഗ്ലീഷ് പൂച്ച, ബിനീഷ് പുതുപ്പണത്തിന്റെ കൈതക്കാട്ടിലെ കവിത തുടങ്ങിയ പുസ്തകങ്ങളാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്.
വൈകിട്ട് 5.30 ന് തിരുവനന്തപുരം കനകക്കുന്ന് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രൊഫ. ഒ.എന്‍ .വി കുറുപ്പ്, സുഗതകുമാരി, എം.എസ് ബനേഷ്, സംപ്രീത, അബ്ദുള്‍ സലാം, ഗിരിജ പി. പതേക്കര, വിമീഷ് മണിയൂര്‍ , എം.ആര്‍ അനില്‍കുമാര്‍ , ബിനീഷ് പുതുപ്പണം തുടങ്ങിയവര്‍ പങ്കെടുക്കും.





