DCBOOKS
Malayalam News Literature Website

സുധീപ് വി പി അന്തരിച്ചു

കോട്ടയം: പേരൂര്‍ വാഴക്കലായില്‍ വീട്ടില്‍ വി എസ് പരമേശ്വരന്റെയും കെ കെ രാധാമണിയുടെയും മകന്‍ സുധീപ് വി പി (38) നിര്യാതനായി. ഡി സി ബുക്‌സ് ജീവനക്കാരനാണ്. ഭാര്യ: ധന്യ സുധീപ്. മക്കള്‍: പവിത്ര, പാര്‍വ്വതി. മണര്‍കാടുവെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്.

മൃതദേഹം ഡി സി ബുക്‌സ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം സ്വവസതിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പില്‍ നടത്തപ്പെടും. 1.30തിന് ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ അനുശോചനയോഗം നടത്തും.

 

Comments are closed.