DCBOOKS
Malayalam News Literature Website

സുധാ മൂര്‍ത്തിയുടെ 200-ാമത് പുസ്തകം പ്രകാശിപ്പിക്കുന്നു

സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാ മൂര്‍ത്തിയുടെ 200-ാമത് പുസ്തകം പ്രകാശിതമാവുകയാണ്. സുധാമൂര്‍ത്തിയുടെ പ്രിയപ്പെട്ട കഥകള്‍ തിരഞ്ഞെടുത്ത് സമാഹരിക്കുകയാണ് Here, There and Everywhere  എന്ന പുസ്തകത്തിലൂടെ.

2018 മെയ് 25, വൈകിട്ട് 6 മണിയ്ക്ക് ബെംഗളൂരു, റെസിഡന്‍സ് റോഡിലുള്ള സപ്‌ന ബുക്‌സ് ഹൗസില്‍വെച്ചാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്. പുസ്തകപ്രകാശനത്തിന് ശേഷം സുധാമൂര്‍ത്തിയും ശശി തരൂരുമായുള്ള പുസ്തക ചര്‍ച്ചയും നടക്കും. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.