DCBOOKS
Malayalam News Literature Website

സംസ്ഥാനത്തെ സ്‌കൂള്‍ ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയില്‍

സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെയും ഹയര്‍സെക്കണ്ടറിയുടെയും ഭരണസമിതി ഒന്നാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ സമിതി രൂപീകരിച്ച് ഏകീകരണം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

ഒപ്പം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. വരവിനെക്കാള്‍ കൂടുതല്‍ ചെലവ് വരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഇതിനെക്കാളും രൂക്ഷമായിരുന്നെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.