DCBOOKS
Malayalam News Literature Website

എസ്.എസ്.എല്‍.സി. പരീക്ഷഫലം ഇന്ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷഫലം രാവിലെ 10.30ന് വിദ്യാഭ്യാസ, വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.

ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലും എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് പി.ആര്‍.ഡി. ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Comments are closed.