ശ്രുതി പഞ്ചമം സ്വരവാദ്യോത്സവം -2016

sruthi-panchamamസ്വരവാദ്യങ്ങളുടെ വാദനം മാത്രം ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ശ്രുതി പഞ്ചമം സ്വരവാദ്യോത്സവം ഡിസംബര്‍ 5 മുതല്‍ 9വരെ കോട്ടയം സി എം എസ് കേളജിലെ ഗ്രേറ്റ് ഹാളിലും,ഡിസംബര്‍ 6 മുതല്‍ 10 വരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തീയേറ്ററിലും സംഘടിപ്പിക്കുന്നു. അതത് രംഗങ്ങളിലെ പ്രശസ്തരായ വിദഗ്ധരീണ് എല്ലാ ദിവസവും അരങ്ങിലെത്തുക. വയലിന്‍, സാക്‌സ്‌ഫോണ്‍, പുല്ലാങ്കുഴല്‍, സ്ലൈഡ് ഗിറ്റാര്‍, ജലതരംഗം, കുറുങ്കുഴല്‍, വീണ, സന്തൂര്‍ തുടങ്ങിയ ഉപകരണങ്ങളില്‍ ഒമ്പത് കച്ചേരികളാണ് ഒരോ വേദിയിലും നടക്കുക.

കേരള സംഗീതനാടക അക്കാദമിയുടെ ‘ശ്രുതി പഞ്ചമം’ സ്വരവാദ്യോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 5ന് വൈകിട്ട് കോട്ടയത്ത് കൃഷിവകുപ്പ് മന്ത്രി വി.എസ്. സു നില്‍കുമാര്‍ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, അഡ്വ. കെ സുരേഷ്‌കുറുപ്പ്, ഡോ പി ആര്‍ സോന തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ആറിന് വൈകിട്ട് 5ന് തൃശ്ശൂര്‍ സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തീയേറ്ററില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, ഡോ. കെ. ഓമനക്കുട്ടി, കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഉപദേശക സമിതി അംഗം പ്രഫ. എം. ബാലസുബ്രഹ്മണ്യം, കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

അഞ്ചിന് ഡോ. കദ്രി ഗോപാല്‍നാഥിന്റെ സാക് സോഫോണ്‍ കച്ചേരി, ആറിനു ഡോ. കമല ശങ്കറിന്റെ ഗിറ്റാര്‍ കച്ചേരി, ഏഴിനു വൈകീട്ട് അഞ്ചിനു ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി, എട്ടിനു വൈകീട്ട് അഞ്ചിനു പല്ലാവൂര്‍ കൃഷ്ണന്‍ കുട്ടിയുടെ കുറുംകുഴല്‍ കച്ചേരി, ആറിനു ഡോ. എല്‍. കന്യാകുമാരിയുടെ വയലിന്‍ കച്ചേരി, ഒമ്പതിനു വൈകീട്ട് അഞ്ചിന് കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരി, ഏഴിന് സി.എസ്. അനുരൂപിന്റെ വയലിന്‍ കച്ചേരി, 10നു വൈകീട്ട് അഞ്ചിനു ആനയാംപെട്ടി എസ് ഗണേശന്റെ ജലതരംഗം കച്ചേരി, ഏഴിന് പുര്‍ബയാന്‍ ചാറ്റര്‍ജിയുടെ സിത്താര്‍ കച്ചേരി എന്നിവയുമുണ്ടാകും…

Categories: Editors' Picks, MUSIC