DCBOOKS
Malayalam News Literature Website

ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീക്കി

വര്‍ഗീയ സംഘര്‍ഷത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീക്കിയതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ബുദ്ധരും മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാര്‍ച്ച് ആറിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്തെ സമാധാനനില പൂര്‍വസ്ഥിതിയിലായതിനാല്‍ അടിയന്തരാവസ്ഥ നീക്കാന്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ താന്‍ നിര്‍ദേശം നല്‍കിയതായി സിരിസേന ട്വീറ്റ് ചെയ്തു. നിര്‍ദേശം ഞായറാഴ്ച നിലവില്‍വന്നു.

കാന്‍ഡി ജില്ലയിലാണ് മുസ്ലിങ്ങള്‍ക്കുനേരെ ഒരുവിഭാഗം ബുദ്ധമതവിശ്വാസികള്‍ ആക്രമണം അഴിച്ചുവിട്ടത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. 450 വീടും കടകളും 60 വാഹനങ്ങളും കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു. അക്രമം വ്യാപിപ്പിക്കാതിരിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് പിന്നീട് നീക്കി. ബുദ്ധമതക്കാരെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചുണ്ടായ അസ്വാരസ്യമാണ് വര്‍ഗീയസംഘര്‍ഷത്തിലേക്ക് നയിച്ചത്.

 

Comments are closed.