DCBOOKS
Malayalam News Literature Website

റായ്ബറേലിയില്‍നിന്ന് സോണിയ തന്നെ മത്സരിക്കും പ്രിയങ്കാ ഗാന്ധി

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തില്‍നിന്ന് സോണിയാ ഗാന്ധി തന്നെ മത്സരിക്കുമെന്ന് മകള്‍ പ്രിയങ്കാ ഗാന്ധി. നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലമായ റായ് ബറേലിയില്‍നിന്ന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഞാന്‍ മത്സരിക്കുമോ എന്ന ചോദ്യമേ ഉദിക്കുന്നില്ല. എന്റെ അമ്മ തന്നെ റായ് ബറേലിയില്‍നിന്ന് മത്സരിക്കും പ്രിയങ്ക പറഞ്ഞു.

കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ സ്ത്രീയാണ് തന്റെ അമ്മയെന്നും അവര്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് അഭിമാനകരമായ നിമിഷമാണ് നല്‍കിയെതെന്നും അവര്‍ പറഞ്ഞു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെയാവും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സോണിയ തന്നെ അടുത്ത തവണ റായ് ബറേലിയില്‍നിന്ന് മത്സരിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കിയത്. അതേസമയം വിരമിക്കാന്‍ സമയമായെന്ന സോണിയാ ഗാന്ധിയുടെ വെള്ളിയാഴ്ചത്തെ പ്രസ്താവന ഏറെ ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.

 

Comments are closed.