DCBOOKS
Malayalam News Literature Website

കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ജവാനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മൂന്നു ജില്ലകളില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. അനന്ത്‌നാഗ്, ശ്രീനഗര്‍, ബുഡ്ഗാം ജില്ലകളിലാണ് സി.ആര്‍.പി.എഫും പ്രത്യേക സൈനിക വിഭാഗവും ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വിവിധ സ്ഥലങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ശ്രീനഗറിലെ നൂര്‍ബാഗില്‍ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ആക്രമണത്തിലാണ് വീട്ടുടമസ്ഥന്‍ കൊല്ലപ്പെട്ടത്. ബുഡ്ഗാമിലുള്ള ഒരു മതകേന്ദ്രത്തിന്റെ നിയന്ത്രണം ഭീകരര്‍ പിടിച്ചടക്കിയിരിക്കുകയാണ്. ഭീകരാന്തരീക്ഷത്തെത്തുടര്‍ന്ന് ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.

Comments are closed.