DCBOOKS
Malayalam News Literature Website

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും ഗായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു വയസ്സുള്ള മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജ്ജുനനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൂവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം താമരക്കുളം വളവില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം.

തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ബാലഭാസ്‌കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.