ബുധനാഴ്ച വൈകീട്ട് ഡെട്രോയോറ്റിലെ ഹോട്ടല്‍ മുറിയില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

chrisപ്രശസ്ത അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണല്‍ ആത്മഹത്യ ചെയ്തു. 52 വയസ്സായിരുന്നു. ഫോക്‌സ് തിയേറ്ററില്‍ സ്വന്തം ബാന്‍ഡായ സൗണ്ട്ഗാര്‍ഡനൊപ്പം നടത്തിയ സംഗീത പരിപാടിക്ക് ശേഷമാണ് ബുധനാഴ്ച വൈകീട്ട് ഡെട്രോയോറ്റിലെ ഹോട്ടല്‍ മുറിയില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോര്‍ണലിന്റെ മരണം പ്രതീക്ഷിക്കാത്തതാണെന്നാണ് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന ബ്രിയാന്‍ ബംബെറി പറഞ്ഞത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

ഗായകന്‍, സംഗീതജ്ഞന്‍, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലയില്‍ കോര്‍ണല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. 1984 ലാണ് അദ്ദേഹം സാണ്ട് ഗാര്‍ഡന്‍ രൂപീകരിച്ചത്. 2001ല്‍ ഓഡിയോ സ്ലെവ് എന്ന റോക്ക് ബാന്‍ഡിനോട് ചേര്‍ന്ന് അദ്ദേഹം മൂന്ന് ആല്‍ബങ്ങള്‍ ചെയ്തു. ബോണ്ട് ചിത്രമായ കാസിനോ റോയലില്‍ കോര്‍ണല്‍ ചെയ്ത “യു നോ മൈ നെയിം’ എന്ന ടൈറ്റിൽ സോംഗ് ഏറെ ശ്രദ്ധേയമാണ്. യുകെ യില്‍ അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഈ ഗാനമാണ്.

സൂപ്പര്‍ അണ്‍നോണ്‍(1994), യുഫോറിയ മോര്‍ണിംഗ്(1999), കാരിയോണ്‍(2007), സ്‌ക്രീം(2009), സോംഗ് ബുക്ക്(2011), ഹയര്‍ ട്രൂത്ത്(2015) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ആല്‍ബങ്ങള്‍. നിരവധി പുരസ്‌കാരങ്ങളും കോര്‍ണലിനെ തേടിയെത്തി.

 

Categories: LATEST NEWS, MUSIC