DCBOOKS
Malayalam News Literature Website

ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികളെ സെപ്റ്റംബര്‍ പത്തിന് പ്രഖ്യാപിക്കും

‘എന്റെ പള്ളിക്കൂടക്കാലം’ എന്ന പ്രമേയത്തില്‍ ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികളെ സെപ്റ്റംബര്‍ പത്തിന് പ്രഖ്യാപിക്കും. പോയ്മറഞ്ഞ പള്ളിക്കൂടക്കാലം, അധ്യാപകസ്മരണകള്‍, സൗഹൃദം തുടങ്ങി സ്‌കൂള്‍ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിച്ചത്.

മത്സരത്തിനായി ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുത്ത ഷോര്‍ട്ട് ഫിലിമുകള്‍ ഡി.സി ബുക്‌സിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് അക്കൗണ്ടിലും യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തിരുന്നു. ഇതില്‍ നിന്നും ഏറ്റവുമധികം പ്രേക്ഷക പ്രതികരണം ലഭിച്ച ആദ്യ മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് 10,000 രൂപ വീതം സമ്മാനമായി ലഭിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവയില്‍ നിന്നും ജഡ്ജിങ് പാനല്‍ തെരഞ്ഞെടുത്ത മറ്റ് അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 5,000 രൂപ വീതവും സമ്മാനമായി നല്‍കുന്നു.

ഇതോടൊപ്പം ജൂലൈ 31-നുള്ളില്‍ ഷോര്‍ട്ട് ഫിലിമുകള്‍ അയച്ചവര്‍ക്ക് അനൂപ് മേനോന്‍, ഉണ്ണി ആര്‍, ഭാഗ്യലക്ഷ്മി എന്നിവരുടെ കയ്യൊപ്പോടുകൂടിയ ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

Comments are closed.