DCBOOKS
Malayalam News Literature Website

എന്റെ പള്ളിക്കൂടക്കാലം… ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16

ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, എന്റെ പള്ളിക്കൂടക്കാലത്തിലേക്ക് ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു.

നിബന്ധനകള്‍

1. സമയപരിധി-പരമാവധി മൂന്നു മിനിറ്റ് വരെ.

2. വിഷയം-പോയ്മറഞ്ഞ പള്ളിക്കൂടക്കാലം, അധ്യാപകസ്മരണകള്‍, സൗഹൃദം തുടങ്ങി സ്‌കൂള്‍ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.

3. ജഡ്ജിങ് കമ്മറ്റി തിരഞ്ഞെടുക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ ഡിസി ബുക്‌സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്യും. ഇതില്‍ ഏറ്റവുമധികം പ്രേക്ഷകപ്രതികരണം ലഭിക്കുന്നവയില്‍നിന്നും ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന മൂന്നു ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 10,000 രൂപ വീതം സമ്മാനം.

4. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവയില്‍നിന്നും ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന മറ്റ് അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 5000 രൂപ വീതം സമ്മാനം

5. ഡി വി ഡി / സിഡി യില്‍ ഫുള്‍ എച്ച്. ഡി. (1920 x 1080) ഫോര്‍മാറ്റില്‍ വേണം അയയ്ക്കുവാന്‍

6. അയയ്ക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ സമൂഹമാധ്യങ്ങളിലോ മറ്റ് വെബ് പ്ലാറ്റുഫോമുകളിലോ പ്രസിദ്ധീകരിക്കുവാന്‍ പാടില്ല. പ്രായഭേദമെന്യേ ആര്‍ക്കും ഷോര്‍ട്ട് ഫിലിം തയ്യാറാക്കാം.

7. ഓഗസ്റ്റ് 16-ാം തീയതിവരെ ഫയലുകള്‍ അയയ്ക്കാം.

8. വിജയികളെ സെപ്റ്റംബര്‍ അഞ്ച് അധ്യാപകദിനത്തില്‍ പ്രഖ്യാപിക്കും.

9. ഡി.സി ബുക്‌സിന്റെ ജഡ്ജിങ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

10. അയയ്ക്കുന്ന കവറിനു പുറത്ത് ‘എന്റെ പള്ളിക്കൂടക്കാലം’ എന്നെഴുതിയിരിക്കണം. ഒപ്പം ബന്ധപ്പെടേണ്ട വിലാസവും ഫോണ്‍ നമ്പറും

ഡിവിഡികള്‍ അയയ്‌ക്കേണ്ട വിലാസം:

പബ്ലിക്കേഷന്‍ മാനേജര്‍
ഡി സി ബുക്‌സ്
പബ്ലിക്കേഷന്‍ വിഭാഗം
ഡി സി കിഴക്കെമുറിയിടം
ഗുഡ്‌സ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്
കോട്ടയം- 686001
ഫോണ്‍: 0481-2563114

Comments are closed.