DCBOOKS
Malayalam News Literature Website

നിരോധനാജ്ഞ ലംഘിക്കാനെത്തിയ ശോഭാ സുരേന്ദ്രനും ബി.ജെ.പി പ്രവര്‍ത്തകരും അറസ്റ്റില്‍

പമ്പ: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റ് മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയില്‍ വെച്ച് ഇന്ന് രാവിലെയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ഏഴ് യുവമോര്‍ച്ചാ പ്രവര്‍ത്തകരെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Comments are closed.