സിനിമാ താരങ്ങളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ശശി തരൂര്‍

madhuri-shashitharoorസ്ത്രീകളില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സുന്ദരി ബോളിവുഡ് താരം മാധുരി ദീക്ഷിതാണെന്ന് ശശിതരൂര്‍ എംപി.പ്രായപൂര്‍ത്തിയായ കാലം തൊട്ടുളള ഇഷ്ടമാണ് മാധുരിയോടുളളതെന്നും ശശി തരൂര്‍ വ്യക്തമാക്കി.ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശിതരൂര്‍ തന്റെ സിനിമാപ്രേമത്തെക്കുറിച്ചും ഇഷ്ടനടിയെക്കുറിച്ചും  മനസ്സുതുറന്നത്.

ബാല്യകാലത്ത് തനിക്കിഷ്ടം മുംതാസിനേയും സൈറാ ബാനുവിനേയുമായിരുന്നു. കൗമാര കാലത്ത് അത് സീനത്ത് അമനിലേക്കും പര്‍വീണ്‍ ബാബിയിലേക്കും വഴി മാറി. എന്നാല്‍ തന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ യഥാര്‍ത്ഥത്തില്‍ താലോലിച്ചത് മാധുരി ദീക്ഷിതായിരുന്നു. മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

സിനിമകളേയും സിനിമാ താരങ്ങളേയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ .ചെറുപ്പത്തിലേ ഹിന്ദി സിനിമയില്‍ ആകൃഷ്ടനാണ് താനെന്ന് ശശി തരൂര്‍ പറയുന്നു. ആരാധനയില്‍ രാജേഷ് ഖന്നയും ശര്‍മ്മിള ടാഗോറും തമ്മിലുളളതും മേരാ നാം ജോക്കറില്‍ അര്‍ദ്ധ നഗ്‌നവേഷത്തിലുളള സിമി ഗൈര്‍വാളിനെ റിഷി കപൂര്‍ നോക്കുന്നതുമായ രംഗങ്ങളാണ് തന്റെ കൗമാര കാമനകളെ ഉണര്‍ത്തിയതെന്നെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ശശി കപൂറിനേയും സഞ്ജയ്ഖാനേയും തനിക്കിഷ്ടമാണ്. എങ്കിലും നടന്മാരില്‍ തന്നെ സ്വാധീനിച്ചത് രാജേഷ് ഖന്നയാണ്. തന്നെ സംബന്ധിച്ച് ആദ്യ സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയാണെന്ന് പറയുമെന്നും ശശി തരൂര്‍ പറയുന്നു.

Categories: GENERAL, MOVIES