മാതൃഭൂമി ന്യൂസ് മറ്റാരെയും കാത്തിരിക്കാതെ മാതൃകയായി…

sharadakuty

ആർത്തവത്തിന്റെആദ്യദിവസം ജീവനക്കാരികൾക്കു ശമ്പളത്തോടെ അവധി നൽകിയ മാതൃഭൂമി ചാനലിന്റെ വിപ്ലവകരമായ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി. മാതൃഭൂമി ന്യൂസ് മറ്റാരെയും കാത്തിരിക്കാതെ മാതൃകയായി. ഇത് പോലെ,ഓരോ മാറ്റത്തിനും മുൻപിൽ തന്നെ ഉണ്ടാവുക. സ്ത്രീകളോടൊപ്പം നിൽക്കുക എന്നാൽ നിങ്ങൾ മാറ്റത്തിനൊപ്പം എന്നാണർത്ഥം. ശാരദക്കുട്ടി ഫേസ് ബുക്കിൽ കുറിച്ചു.

ഇന്ത്യയിലാദ്യമായി മുംബൈയിലെ ഒരു ഡിജിറ്റല്‍ മീഡിയ കമ്പനിയാണ് ഇത്തരത്തിൽ സ്ത്രീസൗഹാര്‍ദ്ദപരമായ ഒരു തീരുമാനവുമായി മുന്നോട്ട് വന്നത്. ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ അവിടത്തെ വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതായിരുന്നു ആ വിപ്ലവ തീരുമാനം. ഇതേ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ മുഖ്യധാരാചാനലുകളില്‍ ഒന്നായ മാതൃഭൂമി ചാനലും രംഗത്തെത്തിയിരിക്കുകയാണ് . മാതൃഭൂമി ന്യൂസിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ ശമ്പളത്തോട് കൂടിയ അവധിയാണ് ഇനി മുതല്‍ നല്‍കുക.

Categories: GENERAL