”എല്ലാം മക്കൾക്ക് വേണ്ടി” ഷാരൂഖ്

sharoohk

ബോളിവുഡിലെ സൂപ്പർ താരം കിംഗ് ഖാൻ  മദ്യപാനവും പുകവലിയും ഒഴിവാക്കാനൊരുങ്ങുന്നു. മുംബൈയില്‍ നടക്കുന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ താരം തന്നെയാണ് ഈ വിവരം  പ്രഖ്യാപിച്ചത്. മക്കള്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെടുക്കുന്നതെന്ന് 50കാരനായ ഷാരൂഖ് പറഞ്ഞു. നാലു വയസുകാരനായ അബ്‌റാമടക്കമുള്ള തന്റെ മക്കള്‍ക്കൊപ്പം കൂടുതല്‍ കാലം ജീവിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രായത്തിലും ഒരു ചെറിയ കുട്ടിയുടെ പിതാവായിരിക്കുക എന്നത് വളരെയേറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ബോളിവുഡിലെ കിംഗ് ഖാന്‍ പറഞ്ഞു. ഇനിയൊരു 25 വര്‍ഷം കൂടി മക്കള്‍ക്കൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. അതിനായി ജീവിത ശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ്. ഇതിനായി മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കാന്‍ പോകുകയാണെന്ന് താരം വ്യക്തമാക്കി. തനിക്ക് 15 വയസ് പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതാണെന്ന് പറഞ്ഞ ഷാരൂഖ് അതേ അവസ്ഥ തന്റെ മക്കള്‍ക്കുണ്ടാകാതിരിക്കാനാണ് ഈ പുതിയ തീരുമാനമെന്ന് പറഞ്ഞു.

Categories: MOVIES

Related Articles