DCBOOKS
Malayalam News Literature Website

ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍. ഒന്നു മുതല്‍ പ്ലസ്ടു വരെ 1,24,147 കുട്ടികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്. 9209 സ്‌കൂളുകളിലായാണ് ഇത്രയും കുട്ടികള്‍ പ്രവേശനം നേടിയത്.

നിയമസഭയില്‍ ഡി കെ മുരളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നുമുതല്‍ പത്തുവരെയുളള ക്ലാസുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയ 123,630 കുട്ടികളും ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്.

സംസ്ഥാനത്തെ 9209 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചുള്ള കണക്കാണ് വിദ്യാഭ്യാസ മന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജാതി മതം എന്നിവയുടെ കോളങ്ങള്‍ പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ല.

Comments are closed.