പോയവാരം സോഷ്യല്‍മീഡിയ ആഘോഷമാക്കിയ ട്രോളുകള്‍

troll

തമാശകള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ…? തമാശകള്‍ക്ക് നേരെ പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലും മനസ്സിലും ചെറിയൊരു ചിരിയെങ്കിലും പ്രത്യക്ഷപ്പെടുമെന്നുറപ്പാണ്. തമാശയെ ആയുധമാക്കി ചിരിപ്പിച്ചും ചിന്തിപ്പിച്ചും സാമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ട്രോളുകള്‍. മതം, രാഷ്ട്രീയം, സാഹിത്യം, സാംസ്‌കാരികം, കായികം, സിനിമ എന്നുവേണ്ട സമൂഹത്തിലെ എല്ലാ മേഖലയിലെയും പ്രധാനവാര്‍ത്തകള്‍ ട്രോളര്‍മാര്‍ ആഘോഷമാക്കാറുണ്ട്. ആദ്യം ഫേസ്ബുക്കിലൂടെയും പിന്നീട് വാട്‌സാപ്പിലൂടെയൊക്കൊണ് ഈ ട്രോളുകള്‍ പരക്കുന്നത്.

ആക്ഷേപഹാസ്യത്തിന്റെ മറ്റൊരുപതിപ്പാണ് ഈ ട്രോളുകള്‍. കൂടുതലും രാഷ്ട്രീയക്കാരും സിനിമാക്കാരുമൊക്കെയാണ് ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പോയവാരം ട്രോളര്‍മാര്‍ ആഘോഷമാക്കിയത് എസ്ബിടി എസ് ബി ഐ ലയനമാണ്. കേന്ദ്രത്തിന്റെ ചില നിലപാടുകൊണ്ട് തിരുവിതാംകൂറിന്റെ സ്വന്തം ബാങ്ക് എന്ന സ്ഥാനം അലങ്കരിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കേണ്ടി വന്നു. അതോടൊപ്പം പുതിയ പരിഷ്‌കാരങ്ങളും നിലവില്‍ വരുത്തി. ഇത് സാധാരണക്കാരായ ജനങ്ങളെയാണ് ഏറെ ബാധിച്ചത്. ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ ലയിച്ച എസ്ബിറ്റിയെ പൊളിച്ചടുക്കുന്ന ട്രോളുകളാണ് പ്രചരിച്ചത്.!

ചില രസികന്‍ ട്രോളുകള്‍;

sbi-2

sbi-5

sbi-4

sbi-3

troll-sbi-1

Categories: GENERAL, TROLLS