സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്

adoor

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകളാണ് അടൂരിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സത്യജിത് റേ ഫിലിം സൊസൈറ്റി രക്ഷാധികാരി ബാലു കിരിയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സത്യജിത് റേ ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ചുനക്കര രാമന്‍കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിക്കും. പഥേര്‍ പാഞ്ചാലിയുടെ 62ാം വാര്‍ഷികാഘോഷം ‘പഥേര്‍ പാഞ്ചാലി നൈറ്റ് 2017’ ചലച്ചിത്രതാരം പ്രിയങ്ക ഉദ്ഘാടനം ചെയ്യും.

Categories: AWARDS, LATEST NEWS