ശശികലയെ പുറത്താക്കി അണ്ണാ ഡിഎംകെ പ്രമേയം പാസാക്കി

jayalalitha

ചെന്നൈ: ചെന്നൈയിൽ എഐഎഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങള്‍ ആരംഭിച്ചു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ വി.കെ ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. കൂടാതെ, ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മന്ത്രി ആര്‍.ബി ഉദയ്കുമാര്‍ അവതരിപ്പിച്ച പ്രമേയം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി.

ജയലളിതയുടെ ഓര്‍മ്മയ്ക്കായി ജനറല്‍ സെക്രട്ടറി പദവി ഒഴിച്ചിടും. ഒ.പനീര്‍ശെല്‍വം പാര്‍ട്ടി നേതൃത്വത്തിലേക്ക് വരും. പനീര്‍ശെല്‍വം ഇനി ജനറല്‍ സെക്രട്ടറിയുടെ അധികാരമുള്ള പാര്‍ട്ടി സ്റ്റയറിംഗ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. മുതിര്‍ന്ന നേതാവ് ഇ.മധുസൂദനന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

ജയലളിത നിയമിച്ച എല്ലാവരും പാര്‍ട്ടി പദവികളില്‍ തുടരുമെന്ന് ആര്‍.ബി ഉദയ്കുമാര്‍ പറഞ്ഞു. അതേസമയം, ടിടിവി ദിനകരന്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവും പാര്‍ട്ടിക്ക് ബാധകമല്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഉദയ്കുമാര്‍ പറഞ്ഞു. ‘രണ്ടില ചിഹ്നം’ നിലനിര്‍ത്തുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തുടരുമെന്നും ഉദയ്കുമാര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Categories: LATEST NEWS, News