ഇന്ത്യ ചൈനയില്‍നിന്ന് പഠിക്കണം: ഉമ്മന്‍ ചാണ്ടി
On 7 Dec, 2012 At 12:21 PM | Categorized As DC Book Fair Thiruvananthapuram 2012

book releaseവികസിത രാജ്യങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയേയും ചൈനയേയും അവഗണിച്ച് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പോട്ടുപോകാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ത്യയേക്കാള്‍ വികസനം നടക്കുന്നത് ചൈനയിലാണെന്ന് ചൂണ്ടിക്കാണ്ടിയ ഉമ്മന്‍ ചാണ്ടി ചൈനയില്‍ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെങ്കിലും നന്മകളുണ്ടെന്ന് പറഞ്ഞു. അവയില്‍ ഉപേക്ഷിക്കേണ്ടത് ഉപേക്ഷിച്ച് എടുക്കേണ്ടത് എടുത്ത് വേണം ഇന്ത്യ മുമ്പോട്ടുപോകാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തു നടക്കുന്ന പതിനാറാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ രചിച്ച ഇനി ഇന്ത്യ: 21ാം നൂറ്റാണ്ടിലെ ലോകം എന്ന പുസ്തകം ഡോക്ടര്‍ ജോര്‍ജ്ജ് ഓണക്കൂറിനു നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>



1 + = 5