മരണത്തേക്കാള്‍ ശക്തമാണ് പ്രണയം.അത് മനസ്സിലാക്കാന്‍ ജാതി മത കോമരങ്ങള്‍ക്ക് കഴിവില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാജോസഫ്. ഹാദിയ കേസിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് സാറാജോസഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മാത്രമാണ് തനിക്കിഷ്ടമെന്ന് വ്യക്തമായും ശക്തമായും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതു സമൂഹത്തോടാണ്.
ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ അവകാശഹധികാരങ്ങളും ഹാദിയ്ക്ക് ലഭിച്ചിരിക്കണം. എന്നും സാറാജോസഫ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസറ്റ്;
ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മാത്രമാണ് തനിക്കിഷ്ടമെന്ന് വ്യക്തമായും ശക്തമായും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതു സമൂഹത്തോടാണ്.
ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ അവകാശഹധികാരങ്ങളും ഹാദിയ്ക്ക് ലഭിച്ചിരിക്കണം.
ആരെയെങ്കിലും ഭയപ്പെട്ടു സത്യം മറച്ചുവെച്ചില്ല ആ പെണ്‍കുട്ടി. തനിക്ക് ലോകത്തോടു പറയാനുള്ളത് പറയാന്‍ കിട്ടിയ സന്ദര്‍ഭം അവള് കൃത്യമായി ഉപയോഗിച്ചു.
മരണത്തേക്കാള്‍ ശക്തമാണ് പ്രണയം.
അത് മനസ്സിലാക്കാന്‍ ജാതി മത കോമരങ്ങള്‍ക്ക് കഴിവില്ല.