DCBOOKS
Malayalam News Literature Website

സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്‌കാരം: കൃതികള്‍ ക്ഷണിക്കുന്നു

നടനും എഴുത്തുകാരനും ഗായകനുമായ സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. മലയാളത്തില്‍ എഴുതപ്പെട്ടതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 15,000 രൂപയാണ് അവാര്‍ഡ് തുക. കൃതിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പികള്‍ ജൂണ്‍ 30ന് മുമ്പായി എഡിറ്റര്‍, സാപിയന്‍സ് ലിറ്ററേച്ചര്‍, നെടുപുഴ പി.ഒ, പനമുക്ക്, തൃശൂര്‍, 680 007 എന്ന വിലാസത്തില്‍ അയക്കണം. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605844826, 9447409045 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Comments are closed.