DCBOOKS
Malayalam News Literature Website

മോഹന്‍ലാലിന് ശാന്തിഗിരി പ്രണവപത്മം പുരസ്‌കാരം

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നല്‍കുന്ന പ്രണവപത്മം പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 25-ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ സമ്മേളനത്തില്‍വെച്ച് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജാലാനാഥ് ഖനല്‍ സമ്മാനിക്കും.

സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, സംവിധായകനും നടനുമായ കെ. മധുപാല്‍, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ ഡോ. ജി രാജ്‌മോഹന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

Comments are closed.