DCBOOKS
Malayalam News Literature Website

ശ്രീരാഗമോ…സനാ മൊയ്തൂട്ടിയുടെ വീഡിയോ ഗാനം തരംഗമാകുന്നു

മലയാളി ഗായിക സനാ മൊയ്തൂട്ടി ആലപിച്ച പുതിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പവിത്രം എന്ന ചിത്രത്തിലെ ശ്രീരാഗമോ എന്ന ഗാനമാണ് സന പാടിയിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുള്ള സന നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട പൂമാനമേ…,പൊന്‍വീണേ…, ശ്യമമേഘമേ.. എന്നീ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.

എ.ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ സന പാടിയ മോഹന്‍ജോദാരോയിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments are closed.