DCBOOKS
Malayalam News Literature Website

സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ് ഫെഫ്ക; സജിത മഠത്തില്‍

കൊച്ചി: മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗീക താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍. നടന്മാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഇവിടെ പതിവെന്നും സജിത മഠത്തില്‍ പറയുന്നു. എ.കെ.പി.സി.ടി.എയുടെ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സജിത മഠത്തില്‍.

വര്‍ഷങ്ങളായി സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും സജിത അവകാശപ്പെട്ടു. നടന്മാരുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നും അവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. സിനിമയിലെ സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയാകുന്നത്. ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. പരാതിപ്പെടുന്ന നടിമാര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണെന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.