സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ “ആ രഹസ്യം” വെളിപ്പെടുത്തി

sachin

ക്രിക്കറ്റിലെ സര്‍വമേഖലയും വെട്ടിപ്പിടിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തനിക്ക് സാധ്യമാകാത്ത ആ കാര്യം ദുബൈയില്‍ വെളിപ്പെടുത്തി. “അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്നും അതെനിക്കുവഴങ്ങില്ലെന്നുമാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ എന്ന തന്റെ ജീവിതകഥ പ്രമേയമാക്കിയ സിനിമയുടെ പ്രചരാണാര്‍ത്ഥം ദുബൈയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്യാമറകള്‍, ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ ഒപ്പിയെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് സിനിമയില്‍ പൂര്‍ണമായി അഭിനയിക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിന് മറുപടിയായാണ് അഭിനയം പറ്റിയ തനിക്ക് പറ്റിയ പണിയല്ലെന്ന് സച്ചിന്‍ പറഞ്ഞത്.

തന്നെ കുറിച്ചുള്ള സിനിമയ്ക്കായി ആരാധകരെ പോലെ തന്നെ താനും കാത്തിരിക്കുകയാണെന്നും സച്ചിന്‍ വ്യക്തമാക്കി. ക്രിക്കറ്റ് പിച്ചിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിനപ്പുറമുള്ള ചില രഹസ്യങ്ങളും വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്കറിയാം. സച്ചിന്‍ എന്ന ബാലനില്‍ നിന്ന് സച്ചിനെന്ന അതുല്യ ക്രിക്കറ്ററിലേക്കുള്ള പരിവര്‍ത്തനമാണ് സിനിമയുടെ ഇതിവൃത്തം. സച്ചിന്റെ ചില കളികളിലെ ബാറ്റിംഗ് പ്രകടനവും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
വിരമിച്ചിട്ട് ആറ് വര്‍ഷമായിട്ടും ഇന്നേവരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ലോക ക്രിക്കറ്റിലെ മിക്ക റൊക്കോര്‍ഡുകളും സച്ചിന്റെ പേരില്‍ തന്നെയാണ്ഇ പ്പോഴും.

Categories: GENERAL

Related Articles