DCBOOKS
Malayalam News Literature Website

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കും; നിയമനിര്‍മ്മാണത്തിനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയ്‌ക്കോ നിയമനിര്‍മ്മാണത്തിനോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിലെത്തുന്ന വിശ്വാസികളെ ആരും തടയരുത്. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കും. അതിന് തടസ്സം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ക്രമസമാധാന പ്രശ്‌നങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരുഷനും സ്ത്രീയും സര്‍ക്കാരിന് മുന്നില്‍ തുല്യരാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 

 

Comments are closed.