DCBOOKS
Malayalam News Literature Website

ശബരിമലയില്‍ ദേവസ്വംബോര്‍ഡ് വക ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

ശബരിമലയില്‍ ദേവസ്വംബോര്‍ഡ് വക ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ വനംവകുപ്പുമായി സഹകരിച്ചുള്ള സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ നിലവില്‍ ദേവസ്വത്തിന് 63 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ഇതിന് പുറമേ ആറ് ഏക്കറോളം കൈവശ ഭൂമിയും ഉണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ സംയുക്ത സര്‍വേയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ദേവസ്വംം പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധപ്പെട്ട അപാകതകള്‍ ഡിസംബര്‍ 26 നകം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പുനപരിശോധിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. ശബരിമല വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

Comments are closed.