DCBOOKS
Malayalam News Literature Website

യുവതീപ്രവേശനം: സംസ്ഥാനത്ത് വ്യാഴാഴ്ച ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബി.ജെ.പി നേതൃത്വം പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിവിധയിടങ്ങളില്‍ റോഡ് ഉപരോധവും പ്രതിഷേധപ്രകടനങ്ങളും തുടരുകയാണ്.

Comments are closed.