DCBOOKS
Malayalam News Literature Website

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും എസ്.ഹരീഷ് നോവല്‍ പിന്‍വലിച്ചു

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന എഴുത്തുകാന്‍ എസ്. ഹരീഷിന്റെ പുതിയ നോവല്‍ ‘മീശ’ പിന്‍വലിച്ചു. സ്ത്രീകളുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് നോവലിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.

മാതൃഭൂമിയേയും ഹരീഷിനെയും വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. മാതൃഭൂമി ബഹിഷ്‌ക്കരിക്കാനും കത്തിക്കാനുമുള്ള ആഹ്വാനവും സൈബര്‍ ഇടങ്ങളില്‍ നടന്നിരുന്നു. എസ്.ഹരീഷിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ആക്രമണം രൂക്ഷമായപ്പോള്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. ഹരീഷിന്റെ കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്.

കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ മൂന്ന് അധ്യായങ്ങള്‍ മാത്രമാണ് ആഴ്ചപ്പതിപ്പില്‍ ഇതുവരെ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണ് മീശ. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ചെറുകഥാസമാഹാരമായ ആദത്തിന് ശേഷം എസ്. ഹരീഷ് രചിക്കുന്ന ആദ്യ നോവലാണ് മീശ.

Comments are closed.