DCBOOKS
Malayalam News Literature Website

പഴനിയില്‍ വാഹനാപാകടത്തില്‍ 7 മലയാളികള്‍ മരിച്ചു

തീര്‍ഥാടലത്തിന് പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ആഴുപേര്‍ പഴനിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്(14), ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ, മകന്‍ മനു (27), സജിനി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആദിത്യന്‍(12) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 12.30 നാണ് അപകടമുണ്ടായത്, കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെയാണ് പഴനിസന്ദര്‍ശനത്തിനായി നാട്ടില്‍നിന്നും ഇവര്‍ പോയത്.

Comments are closed.