DCBOOKS
Malayalam News Literature Website

റൊമാന്റിക് സൂപ്പര്‍സ്റ്റാര്‍ ഋഷി കപൂര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റവലില്‍

ബോളിവുഡ് ചലച്ചിത്ര രംഗത്തെ റൊമാന്റിക് സൂപ്പര്‍സ്റ്റാര്‍ ഋഷി കപൂര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റവലിന്റെ മൂന്നാം എഡിഷനില്‍ പങ്കെടുക്കും. കോഴിക്കോട് കടപ്പുറത്ത് ഫെബ്രുവരി 8, 9, 10, 11 തീയതികളിലായി നടത്തുന്ന സാഹിത്യോത്സവത്തില്‍ ബോളിവുഡിന്റെ പ്രണയനായകന്‍ മലയാളപ്രേക്ഷകരോടും സാഹിത്യോസ്വാദകരോടും സംവദിക്കും.

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. ഇദ്ദേഹം മികച്ച നടന്‍ എന്നതിലുപരി ഒരു സംവിധായകനും നിര്‍മ്മാതാവുംകൂടിയാണ്. ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കര്‍ ആണ്. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം ല്‍ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
Read More…

 

Comments are closed.