DCBOOKS
Malayalam News Literature Website

മാധ്യമങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കി റേറ്റിംഗ് വര്‍ധിപ്പിക്കുന്നു

മാധ്യമങ്ങളുടെ നല്ല മുഖവും മാധ്യമധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് അവര്‍ ഇന്ന് നടത്തുന്ന അപകടതയും തുറന്ന് കാട്ടുന്നതായിരുന്നു രാജ്ദീപ് സര്‍ദേശായിയും ശശികുമാറുമായി നടന്ന ചര്‍ച്ച. മാധ്യമ ധര്‍മം ഇന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ചാനല്‍ റേറ്റിംഗ് വര്‍ധിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത് എന്നും വാര്‍ത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കാതെയും ഫെയ്ക് വാര്‍ത്തകള്‍ നല്‍കിയും അവര്‍ മാധ്യമവിശ്വാസ്യത ഇല്ലാതാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയുടെ മന്‍കിബാതും അതോടൊപ്പം അദ്ദേഹം ഇതുവരെ ഒരുചാനല്‍ പ്രവര്‍ത്തകര്‍ക്കും അഭിമുഖം നല്‍കാത്തതും വേദിയില്‍ വിഷയമായി. ചാനലുകളെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള ഭരണ സംവിധാനമാണ് ഇന്ന് നിലനില്‍ക്കുന്നത്. ചാനലുടമകളും മാധ്യമപ്രവര്‍ത്തകരും കോര്‍പ്പറേറ്റുകള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അടിമകളാവുന്ന അവസ്ഥയാണ് ഇന്ന് കണ്ടുവരുന്നതെന്നും ചര്‍ച്ചചെയ്യപ്പെട്ടു.

സിനിമകളിലും എഴുത്തുകളിലും ആവശ്യമില്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലും മീഡിയകള്‍ക്ക് ഉയര്‍ന്ന പങ്കുണ്ട്. എന്നാല്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ ഇന്നത്തെ കാലഘട്ടത്തില്‍ ഒറ്റപ്പെടുത്തുന്ന സാഹചര്യം മറ്റൊരു പ്രശ്‌നമാണ്. വിവാദങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലം വ്യാപകമായി നിലനില്‍ക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണെന്നും ചര്‍ച്ചയില്‍ വിലയിരുത്തി.

Comments are closed.