അല്‍ഫോന്‍സാമ്മയുടെ ജീവിതം പറയും ഈ ചിത്രങ്ങള്‍

alp

ഇന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളാണ്. കടുത്തുരുത്തി മുട്ടുചിറ അല്‍ഫോന്‍സാ ഭവനിലെത്തുന്ന ഭക്തര്‍ക്ക് അത്ഭുതം സമ്മാനിക്കുകയാണ് അല്‍ഫോന്‍സാമ്മയുടെ ചിത്രങ്ങള്‍. വെറും ചിത്രങ്ങളല്ല, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതചരിത്രം പറയുന്ന ചിത്രങ്ങള്‍.! ഇടനാട് സ്വദേശിയായ സന്തോഷ് എന്ന കലാകാരന്റെ കരവിരുതാണ് ഈ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.

അന്നക്കുട്ടിയെന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജനനം മുതല്‍ വിശുദ്ധയായി പ്രഖ്യാപിക്കുന്നതുവരെയുള്ള ചരിത്രസംഭവങ്ങളാണ് ഓയില്‍ പെയിന്റിങ്ങിലൂടെ സന്തോഷ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് സന്തോഷ് പറയുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കൗമാരകാലം മുട്ടത്തുപാടത്തെ വീട്ടില്‍ വച്ചുതന്നെയാണ് വരച്ചത്. ചങ്ങനാശ്ശേരി ദേവമാതാ പ്രോവിന്‍സ് പ്രസിദ്ധീകരിച്ച വിശുദ്ധ അല്‍ഫോന്‍സാ എന്ന ചിത്രകഥയുടെ ചിത്രീകരണവും സന്തോഷ് നിര്‍വ്വഹിച്ചിരുന്നു.

കേരളത്തിലേതുള്‍പ്പെടെയുള്ള ദേവാലയങ്ങളുടെ അള്‍ത്താരകളില്‍ ബൈബിള്‍ സന്ദര്‍ഭങ്ങള്‍ സന്തോഷ് ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.

Categories: ART AND CULTURE