DCBOOKS
Malayalam News Literature Website

റി ഷെയിപ്പിംങ് ആര്‍ട്ട്

വായ്പ്പാട്ടുകളിലൂടെ പ്രസിദ്ധനായ ടി. എം. കൃഷ്ണയും ഡോ മീന ടി. പിള്ളയുടെയും സൗഹൃദ സംഭാഷണത്തിന് എഴുത്തോല സാക്ഷ്യം വഹിച്ചു. ടി. എം. കൃഷ്ണ സ്വന്തം അനുഭവങ്ങള്‍ വേദിയില്‍ പങ്ക് വെച്ചും അഫ്രോഡിയാസിക് എന്ന പദത്തിലൂടെ സ്‌റ്റേജിനെ വിശേഷിപ്പിക്കുകയും ചെയ്തു. കലയ്ക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനാകുമോ, അതിന് സമൂഹത്തില്‍ ഒരു പങ്ക് വഹിക്കാനുണ്ടെങ്കില്‍ അത് വെളിപ്പെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് അദേഹത്തിന്റെ റി ഷെയിപ്പിംങ് ആര്‍ട്‌സ് എന്ന ബുക്ക് ചര്‍ച്ച ചെയുന്നു. കൃഷ്ണയുടെ സ്വന്തം അനുഭവത്തെ ആധാരമാക്കി മതേതര ജനാധിപത്യം, വിദ്യാഭ്യാസം, ജാതി, ലിംഗ പദവി, സൗന്ദ്യര്യശാസ്ത്രം, അറിവ് ഉല്പാദിപ്പിക്കല്‍ എന്നിവയെ പറ്റിയും അത്യന്താതികമായി ആരാണ് ഞാന്‍ എന്ന ചോദ്യത്തെ പറ്റിയുമാണ് ഈ പുസ്തകം. സ്വന്തം മികവുകളെ പുറം ലോകത്തിന് കാണിച്ചു കൊടുക്കുമ്പോഴാണ് നമ്മള്‍ അഭിനന്ദനാര്‍ഹരാകുന്നത്. ഒരു ബിസിനസ് ചുറ്റുപാടില്‍ നിന്ന് വളര്‍ന്നു വന്ന ഇദ്ദേഹത്തിന് സംഗീതവുമായി മുന്‍പരിചയം ഉണ്ടായിരുന്നില്ല. സംഗീതത്തിനോടുള്ള താല്പര്യമാണ് എന്നെ ഇന്ന് ഈ നിലയില്‍ ആക്കിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 

Comments are closed.