അറിവിന്റെ നവലോകത്തേക്ക്‌ ഏവര്‍ക്കും സ്വാഗതം…

knd11ഇംഗ്ലീഷ്‌ മലയാളം പുസ്‌തകങ്ങളുടെ വിപുല ശേഖരവുമായി കാഞ്ഞങ്ങാട്‌ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡി സി ബുക്‌സിന്റെയും കറന്റ്‌ ബുക്‌സിന്റെയും നവീകരിച്ച പുസ്‌തകശാല (മെയിന്‍ റോഡ്‌ ) ഡിസംബര്‍ 27ന്‌ വൈകിട്ട്‌ 5 മണിക്ക്‌ കേന്ദ്ര സര്‍വ്വകലാശാല വൈസ്‌ചാന്‍സലര്‍ ജി ഗോപകുമാര്‍, പ്രശസ്‌ത എഴുത്തുകാരന്‍ സി വി ബാലകൃഷ്‌ണന്‍, പ്രകാശ്‌ ബാരെ എന്നിവര്‍ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ സിവി ബാലകൃഷ്‌ണന്റെ മൂന്ന്‌ നോവല്ലകള്‍ ചേര്‍ത്ത്‌ പുറത്തിറക്കിയ രതിസാന്ദ്രത പ്രകാശിപ്പിക്കും.

വായനക്കാര്‍ക്ക്‌ പുസ്‌തകങ്ങള്‍ വായിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള വിശാലമായ സൗകര്യവും കൂടാതെ കഥ, കവിത, നോവല്‍, ആത്മകഥ, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി എല്ലാ മേഖലകളിലുമുള്ള പുസ്‌തകങ്ങളുടെ വിപുലമായ ശേഖരവുമായി ആരംഭംകുറിയ്‌ക്കുന്ന കറന്റ്‌ ബുക്‌സ്‌/ഡി സി ബുക്‌സിന്റെ നവീകരിച്ച ഷോറൂമില്‍ നിന്ന്‌ ഡിസംബര്‍ 27 മുതല്‍ ജനുവരി 27 വരെയുള്ള കാലയളവില്‍ 500 രൂപയ്‌ക്കോ അതിനു മുകളിലോ പുസ്‌തകം വാങ്ങുന്ന എല്ലാ കസ്റ്റമേഴ്‌സിനും 10 % ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്‌.

 

Categories: GENERAL, LATEST EVENTS