കറന്റ് ബുക്‌സ് / ഡി സി ബുക്‌സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

gopakumarഅറിവിന്റെ നവലോകം തുറന്നിട്ടുകൊണ്ട് കാഞ്ഞങ്ങാട് മെയിന്‍ റോഡിലുള്ള കറന്റ് – ഡി സി ബുക്‌സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. ഡിസംബര്‍ 27ന് വൈകിട്ട് 5ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജി ഗോപകുമാര്‍, എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍, നടനും സംവിധായകനുമായ പ്രകാശ് ബാരെ, എഴുത്തുകാരന്‍ ജയന്‍ മാങ്ങാട് എന്നിവര്‍ ചേര്‍ന്ന് ഷോറൂമിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വര്‍ഹിച്ചു.

c-vതുടര്‍ന്ന് സി വി ബാലകൃഷ്ണന്റെ മൂന്ന് നോവല്ലകള്‍ ചേര്‍ത്ത് പുറത്തിറക്കിയ രതിസാന്ദ്രത എന്ന പുസ്തകം പ്രകാശിപ്പിച്ചു. ജി ഗോപകുമാര്‍ പ്രകാശ് ബാരെയ്ക്കു നല്‍കിയാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്.

ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളുടെ വിപുല ശേഖരവുമായി കാഞ്ഞങ്ങാട് പ്രവര്‍ത്തനം ആരംഭിച്ച ഈ പുസ്തകശാല വായനക്കാര്‍ക്ക് അവരുടെ ഇഷ്ടപുസ്തകങ്ങള്‍ വായിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള വിശാലമായ സൗകര്യത്തോടുകൂടിയാണ് ആരംഭംകുറിച്ചത്. കഥ, കവിത, നോവല്‍, ആത്മകഥ, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി എല്ലാ മേഖലകളിലുമുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. കൂടാതെ വായനക്കാര്‍ക്കായി മികച്ച ഓഫറും ഒരുക്കിയിട്ടുമുണ്ട്. ഈ ഓഫര്‍ പ്രകാരം ഷോറൂമില്‍ നിന്ന് ഡിസംബര്‍ 27 മുതല്‍ ജനുവരി 27 വരെയുള്ള കാലയളവില്‍ 500 രൂപയ്‌ക്കോ അതിനു മുകളിലോ പുസ്തകം വാങ്ങുന്ന എല്ലാ കസ്റ്റമേഴ്‌സിനും 10% ഡിസ്‌കൗണ്ട് ലഭിക്കും.