DCBOOKS
Malayalam News Literature Website

അക്ബര്‍ കക്കട്ടില്‍ അനുസ്മരണവും പുരസ്‌കാരദാനവും ഫെബ്രുവരി 17-ന്

കോഴിക്കോട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടലിന്റെ മൂന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റും സംയുക്തമായി അക്ബര്‍ കക്കട്ടില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. അനുസ്മരണത്തിന്റെ ഭാഗമായി സെമിനാര്‍, സുഹൃദ്‌സംഗമം, പുരസ്‌കാരസമര്‍പ്പണം എന്നിവയുമുണ്ടാകും. ഫെബ്രുവരി 17ന് രാവിലെ 10 മുതല്‍ വടകര ടൗണ്‍ ഹാളില്‍ വെച്ചായിരിക്കും പരിപാടികള്‍.

വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പുരസ്‌കാരദാനസമ്മേളനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈ വര്‍ഷത്തെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് എഴുത്തുകാരന്‍ എന്‍.ശശിധരന്‍ സമ്മാനിക്കും. എ.കെ.അബ്ദുള്‍ ഹക്കീം, ശത്രുഘ്‌നന്‍, കെ.ടി ദിനേശ്, പ്രൊഫ.കടത്തനാട്ട് നാരായണന്‍, കെ.പി രാമനുണ്ണി, കെ.കെ. ലതിക, ഡോ.എ.കെ രാജന്‍, വി.എം ചന്ദ്രന്‍, പി.കെ.പാറക്കടവ്, എന്‍.പി ഹാഫിസ് മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.

Comments are closed.