DCBOOKS
Malayalam News Literature Website

വിഖ്യാത ഗായിക റീം ബന്ന അന്തരിച്ചു

വിഖ്യാത ഫലസ്തീനിയന്‍ ഗായികയും ഗാനരചയിതാവുമായ റീം ബന്ന അന്തരിച്ചു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി സ്തനാര്‍ബുദ ബാധിതയായ അവര്‍ ജന്മനാടായ നസ്‌റേത്തിലാണ് മരിച്ചത്. 51 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മരണമെന്ന് കുടുംബാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഫലസ്തീനിയന്‍ കവി സുഹൈറ സബാഗിന്റെ മകളായ റീമിന് രണ്ടു വര്‍ഷം മുമ്പ് രോഗംമൂലം പാട്ടുപാടുന്നത് അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍, ഗാനരചന രംഗത്ത് തുടര്‍ന്നു. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ അവരുടെ ഗാനങ്ങള്‍ ലോകത്താകമാനം അവതരിപ്പിച്ചിട്ടുണ്ട്.

Comments are closed.