DCBOOKS
Malayalam News Literature Website

ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് എട്ടുരൂപയാക്കാന്‍ ശുപാര്‍ശ

ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് എട്ടുരൂപയാക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഒരു രൂപയുടെ വര്‍ധനയാണുള്ളത്. മറ്റു യാത്രനിരക്കുകളില്‍ പത്തുശതമാനം വര്‍ധനയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മിനിമം ടിക്കറ്റ് നിരക്ക് പത്തു രൂപയാക്കണമെന്നാണ് സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടത്. കമ്മീഷന്‍ ശുപാര്‍ശകള്‍ ഗതാഗതവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ദിവസം കൈമാറി. ഇത് മന്ത്രിസഭായോഗത്തില്‍ പരിഗണിക്കും.

വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം നിലവിലുള്ള 14 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് നേരത്തേ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. 2014ല്‍ ആണ് നേരത്തേ ബസ് നിരക്ക് വര്‍ധിപ്പിച്ചത്. ഡീസല്‍ വില കൂടിയതും ജീവനക്കാരുടെ വേതനവര്‍ധനയുമാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിക്കാന്‍ സ്വകാര്യബസ് ഉടമകളെ പ്രേരിപ്പിച്ചത്.

Comments are closed.