ഇന്ത്യന്‍ ക്രിക്കറ്റ് ടീമി രവി ശാസ്ത്രി നയിക്കും

ravi-sasthri

കാത്തിരിപ്പിനു വിരാമം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രിയെ ബിസിസിഐ തിരഞ്ഞെടുത്തു. 2019 ലോകകപ്പ് വരെയാണ് ശാസ്ത്രിക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നീക്കങ്ങളാണ് രവിശാസ്ത്രിയെ കോച്ചാക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത് എന്നാണ് വിവരം.

കോഹ്‌ലിയുമായി അടുത്ത ബന്ധമാണ് രവിശാസ്ത്രിക്കുണ്ടായിരുന്നത്. സച്ചിന്റെ നിര്‍ണായക പിന്തുണയും ശാസ്ത്രിക്ക് ലഭിച്ചു.  മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിനേയും ഓസീസ് താരവും സണ്‍ റൈസസ് ഹൈദ്രാബാദ് കോച്ച് ടോം മൂഡിയെയും പിന്തള്ളിയാണ് ശാസ്ത്രിയുടെ കോച്ചാകുന്നത്.

Categories: LATEST NEWS