താര സംഘടനയായ അമ്മയില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്നു സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ആവശ്യപ്പെട്ടു. അമ്മയുടെ അടുത്ത യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നു കൂട്ടായ്മയില്‍ അംഗമായ രമ്യ നമ്പീശന് പറഞ്ഞു.
ഡബ്ല്യൂ സി സി പുരുഷവിരോധം വച്ചു പുലര്‍ത്തുന്ന സംഘടനയല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും എതിരെയാണ് വനിതാ കൂട്ടായ്മ നിലനില്ക്കു. എതിര് പ്രചാരണം നടത്തുന്നവര്‍ ആരാണെങ്കിലും സത്യം എന്താണെന്ന കാര്യം മറക്കരുത്. നടിക്കെതിരെ വീണ്ടും പ്രചാരണം നടത്തുന്നത് ഭയം സൃഷ്ടിക്കുന്നു. പക്വതയില്ലാത്ത ചിലര്‍ നടത്തുന്ന കാമ്പയിനാണ് ഇതെന്നാണ് വിചാരിക്കുന്നത്. ഡബ്ല്യൂ സി സി അവസാനം വരെ നടിക്കൊപ്പം ആയിരിക്കുമെന്നും രമ്യ പറഞ്ഞു.
കൂടാതെ നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ സിനിമ കാണണമെന്ന നടി മഞ്ജു വാരിയരുടെ പരാമര്‍ശം വ്യക്തിപരമാണെന്നും രമ്യാ നമ്പീശന് പറഞ്ഞു.