സംഭവബഹുലമായ ശശികലയുടെ ജീവിതം രാം ഗോപാൽ വർമ്മ സിനിമയാക്കുന്നു

ssss

ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധവും തമിഴകം അടക്കിവാണ അവരുടെ ജീവിതവും സിനിമയാകുന്നു. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ സംഭവബഹുലമായ ഈ നാളുകള്‍ വെള്ളിത്തിരയില്‍ പകര്‍ത്താന്‍ ഒരുങ്ങുകയാണ്. ജയലളിതയുടെ മരണം , നിഴലായിരുന്ന തോഴിയുടെ സ്ഥാനാരോഹണം , തമിഴ് രാഷ്ട്രീയത്തിന്റെ കലങ്ങിമറിയൽ. സംഭവബഹുലമായ ഈ നാളുകള്‍ വെള്ളിത്തിരയില്‍ ഏതൊരു ബ്ലോക്ക് ബസ്റ്റർ പടത്തെ പോലെയും ഹിറ്റാകുമെന്ന് സംശയമില്ല. ശശികല എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. ജയലളിത ശശികല ബന്ധവും ശശികലയുടെ പിന്തുണയില്‍ പച്ചപിടിച്ച മണ്ണാര്‍ഗുഡി മാഫിയയുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ജയലളിത ശശികല ബന്ധത്തെക്കുറിച്ച് പോയ്‌സ് ഗാര്‍ഡനിലെ ജോലിക്കാര്‍ തന്നോട് പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങള്‍ അടുത്ത സിനിമയിലൂടെ വ്യക്തമാക്കുമെന്നും ആര്‍ജിവി ട്വിറ്ററില്‍ കുറിച്ചു.ശശികല തിരഞ്ഞെടുത്ത മണ്ണാര്‍ഗുഡി മാഫിയയിലെ എം.എല്‍.എമാരാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമിയെ പിന്തുണയ്ക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റില്‍ ആരോപിച്ചിട്ടുണ്ട്.

sasikala film

Categories: MOVIES