DCBOOKS
Malayalam News Literature Website

കളിച്ചും ചിരിച്ചും ഒരു കൗമാരക്കാരി; ജൂണ്‍ ട്രെയിലര്‍

അനുരാഗ കരിക്കിന്‍വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ രജീഷ വിജയന്‍ നായികയാകുന്ന പുതിയ ചിത്രം ജൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീറാണ് സിനിമയുടെ സംവിധാനം. ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ യൗവനത്തിലേക്കുള്ള യാത്രയും സംഭവവികാസങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സിനിമക്കായി രജിഷ നടത്തിയ മേക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോജു ജോര്‍ജ്, അര്‍ജ്ജുന്‍ അശോകന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ജിതിന്‍ സ്റ്റാന്‍സ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Comments are closed.