രാജേഷ് പിള്ളയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം തികയുന്നു

rajeshമലയാളത്തിൽ സിനിമ സംവിധാനത്തില്‍ തന്റെതായ മുഖമുദ്ര പതിപ്പിച്ച രാജേഷ് പിള്ള മരിച്ചിട്ട് ഇന്ന് ഒരു ഒരു വർഷം തികയുന്നു . വിരലിലെണ്ണാവന്ന സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും മലയാളികളുടെ മനസ്സില്‍ ഇന്നും അദ്ദേഹത്തിനു ഒരു സ്ഥാനമുണ്ട്. കാരണം സിനിമയോടുള്ള തന്റെ സമര്‍പ്പണം അത്ര വലുതായിരുന്നു. ഒരുരീതില്‍ വീക്ഷിച്ചാല്‍ ആ സമര്‍പ്പണമായിരുന്നു ചെറുപ്പത്തില്‍ തന്നെ വിധിയുടെ രൂപത്തില്‍ അദ്ദേഹത്തെ സിനിമയോട് അകറ്റിയതും. തന്റെ രണ്ടാമത്തെ ചിത്രമായ ട്രാഫിക്കിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ പുതിയ തരംഗം സൃഷ്ട്ടിച്ചതും പ്രശസ്തി നേടിയതും. മികച്ച സംവിധായകനുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡാണ് അദ്ദേഹത്തിന് ഈ ചിത്രം നേടി കൊടുത്തത്.

2011 ജനുവരി 7 നു പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ വിവിധ ജീവിതം നയിക്കുന്നവര്‍ ഒരു സംഭവത്തെ തുടര്‍ന്ന് ഒന്നിക്കുന്ന കഥയാണ് .ചെന്നൈയില്‍ നടന്ന ഒരു സംഭവമാണ് ചിത്രത്തിനാധാരം. വളരെ ശ്രദ്ധ ആകര്‍ഷിച്ച ഈ ചിത്രത്തിന്റെ കഥക്കു സമാനമായ സംഭവം പിന്നീട് കേരളത്തിലും ആവര്‍ത്തിക്കപ്പെട്ടു.രാജേഷ് പിള്ളയുടെ അവസാനത്തെ ചിത്രമായിരുന്നു വേട്ട. ത്രില്ലര്‍ ചിത്രമായ ഈ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പുതന്നെ തന്നെ അദ്ദേഹത്തിന് ഫാറ്റി ലിവര്‍ എന്ന രോഗം ഉണ്ടായിരുന്നു പിന്നീട് വേട്ട യുടെ ചിത്രീകരണ സമയത്തു പിടിപെട്ട ന്യൂമോണിയ ആണ് അപ്രതീക്ഷിത മരണത്തിലേക്ക് വഴിവച്ചത്. ചികത്സിക്കുവാനും ലിവര്‍ മാറ്റിവെക്കാനും പലതവണ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും സിനിമ പൂര്‍ത്തിയാക്കിയിട്ടു മതിയെന്നാണ് അദ്ദേഹം പറഞ്ഞത് വേട്ട എന്ന ചിത്രം റിലീസായത്തിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം മരിക്കുന്നത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി, വേട്ട എന്നിവയാണ് രാജേഷ് പിള്ളയുടെ ചിത്രങ്ങള്‍. കൂടാതെ 2016 ൽ പുറത്തിറങ്ങിയ ട്രാഫിക്കിന്റെ ഹിന്ദി റീമേക്കും അദ്ദേഹം തന്നെ ആണ് സംവിധാനം ചെയ്തത്.

Categories: LATEST NEWS