രജനികാന്തും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു
രജനികാന്തും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു. ദളപതിയെന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന കോച്ചടൈയ്യാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രജനികാന്ത്. തന്റെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മണിരത്‌നം. ഈ ചിത്രങ്ങളുടെ ജോലി തീര്‍ത്താലുടന്‍ ഇരുവരും പുതിയ സിനിമയുടെ ചര്‍ച്ച തുടങ്ങുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.
RELATED BOOKS













